close
Choose your channels

'ചങ്കല്ല ചങ്കിടിപ്പാണ്' മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Monday, May 22, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മലയാളത്തിന്റെ സൂപ്പർ താരം ലാലേട്ടന് സമ്മാനമായൊരു ചലച്ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ നടി മഞ്ജു വാര്യർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽകുമാർ നിർമിച്ച് സുനീഷ് വാരനാട് രചന നിർവഹിക്കുന്ന ചിത്രമാണ്
മോഹൻലാൽ.

സേതുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം മീനുവായിരുന്നു. എന്നാൽ മീനുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം..? എന്ന ചോദ്യത്തോടെയാണ് ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടത്. ചങ്കല്ല, ചങ്കിടിപ്പാണ് എന്നാണ് ഫസ്റ്റ് ലുക് പോസ്റ്ററിന് നൽകിയ ക്യാപ്ഷൻ. ലാലേട്ടന്റെ ആരാധകരുടെ കഥ പറയുന്ന ചിത്രമാകും ഇത് എന്നാണ് സൂചന.

Follow us on Google News and stay updated with the latest!