close
Choose your channels

ഒരു വടക്കൻ സെൽഫി തെലുങ്കിൽ

Thursday, May 4, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സൂപ്പർ ഹിറ്റായ നിവിൻ പോളിചിത്രം ഒരു വടക്കൻ സെൽഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകൻ ജി. പ്രജിത്ത് തന്നെയാണ് തെലുങ്ക് പതിപ്പും ഒരുക്കുന്നത്.
വടക്കൻ സെൽഫിയിൽ നിന്ന് തെലുങ്ക് പതിപ്പിന് കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രജിത്ത് അറിയിച്ചു കുഞ്ഞുണ്ണി എസ്. കുമാറാണ് തെലുങ്ക് സെൽഫിക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത്. അല്ലരി നരേഷ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ലവ് 24x7 ൽ ദിലീപിന്റെ നായികയായ നിഖില വിമൽ ഈ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്.
തമിഴിൽ കിടാരി, പഞ്ചു മിട്ടായ് എന്നീചിത്രങ്ങളിൽ നിഖില അഭിനയിച്ചിട്ടുണ്ട്.

Follow us on Google News and stay updated with the latest!