close
Choose your channels

പുലിമുരുകൻ കാണണമെന്ന ആഗ്രഹവുമായി സൽമാൻഖാൻ

Wednesday, May 17, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മലയാളത്തിൽ നിന്ന് നൂറ് കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകൻ കാണണമെന്ന ആഗ്രഹവുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ. തന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിലെ ഓഡിയോ റിലീസ് ചെയ്യുന്നതിന് ദുബായിൽ നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് സൽമാൻ ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സിനിമകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും മോഹൻലാൽ അഭിനയിച്ച പുലുമുരുകൻ കാണണമെന്നും സൽമാൻ വ്യക്തമാക്കി. പുലിമുരുകൻ നൂറുകോടി ക്ലബിൽ ഇടം നേടിയതും
അറിഞ്ഞു. തന്റെ ചിത്രമായ ബോഡിഗാർഡ് സംവിധാനം ചെയ്ത സിദ്ധിഖിനെ താൻ തിരയുകയാണെന്നും സൽമാൻ പറഞ്ഞു.

ട്യൂബ്ലൈറ്റിന്റെ സംവിധായകൻ കബീർഖാൻ, നടൻ സുഹൈൽഖാൻ, ഗായകൻ കമാൽഖാൻ, സോണി മ്യൂസിക് പ്രതിനിധി ശ്രീധർ സുബ്രഹ്മണ്യൻ എന്നിവരും ഓഡിയോ റിലീസിൽ പങ്കെടുത്തു

Follow us on Google News and stay updated with the latest!