close
Choose your channels

രജനിയെ സ്വാഗതം ചെയ്ത് സ്റ്റാലിന്ž

Monday, May 22, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

രാഷ്ട്രീയക്കാരനാകാനും പ്രാപ്തിയുള്ളവനാണ് താനെന്ന നടന്‍ രജനികാന്തിന്റെ പ്രസ്താവനയെ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ സ്വാഗതം ചെയ്തു. താരത്തിന്റെ പ്രസ്താവന സന്തോഷിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'കബാലി, മഗിഴ്ചി (സന്തോഷം)' എന്ന കബാലി സിനിമയിലെ രജനികാന്തിന്റെ ഡയലോഗ് പറഞ്ഞാണ് സ്റ്റാലിന്‍ രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്തത്.

കാര്യപ്രാപ്തിയുള്ള സ്റ്റാലിനെയും അന്‍പുമണി രാംദോസിനെയുംപോലുള്ള നേതാക്കളുണ്ടായിട്ടും തമിഴ്നാട്ടിലെ രാഷ്ട്രീയസംവിധാനം രോഗഗ്രസ്തമായെന്ന് രജനികാന്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിടുതലൈ ചിരുതേകള്‍ കക്ഷി (വിസികെ) നേതാവ് തോല്‍ തിരുമണവാളനെയും നാം തമിഴര്‍കക്ഷി നേതാവ് സീമാനെയും രജനി പ്രശംസിച്ചിരുന്നു.

ജൂണ്‍ മൂന്നിന് ഡിഎംകെ നേതാവ് എം കരുണാനിധിയുടെ പിറന്നാള്‍ദിനത്തില്‍ 60 വര്‍ഷം പിന്നിട്ട തമിഴ്നാട് നിയമസഭയില്‍ അംഗമായിരുന്ന നേതാക്കളുടെ വജ്രജൂബിലി ആഘോഷിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Follow us on Google News and stay updated with the latest!