Download App

ഒരു അഡാർ ലവ് സംവിധായകൻ അടുത്ത ചിത്രം പ്രഖ്യാപിച്ചു!

സിനിമ സംവിധായകൻ ഒമർ ലുലു  തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ന്റെ  രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ  ഈ ചിത്രത്തെ കുറിച്ചുള്ള  വാർത്തകൾ അദ്ദേഹം സ്ഥിരീകരിച്ചു. ഹാപ്പി വെഡ്ഡി 2 എന്ന ചിത്രത്തിന് വേണ്ടി ഒരു അഡാർ ലൗവിന്റെ നിർമ്മാതാവായ ഔസേപ്പച്ചൻ വേളക്കുഴി ആണ് ഈ  ചിത്രം നിർമ്മിക്കുന്നത് . 

ഹാപ്പി വെഡ്‌ഡിങ്  2016 ൽ പുറത്തിറങ്ങിയിരുന്നു . ഷിജു  വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത് . ചിത്രത്തിലെ  അഭിനേതാക്കളെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇതിന്റെ നിർമ്മാതാക്കൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല .