പാക്കിസ്ഥാനെ 62 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 62 റൺസിനു ഓസ്ട്രേലിയ പരാജയപ്പെടുത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഹൈ സ്കോറിങ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 45.3 ഓവറിൽ 305 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

ഓപ്പണർമാരായ ഡേവിഡ് വാർനറുടെയും മിച്ചൽ മാർഷിന്‍റെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 33.5 ഓവറിൽ 259 റൺസാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. 124 പന്ത് നേരിട്ട വാർനർ 14 ഫോറും ഒമ്പത് സിക്സും സഹിതം 163 റൺസെടുത്തു. 108 പന്ത് നേരിട്ട മാർഷ് 10 ഫോറും ഒമ്പത് സിക്സും സഹിതം 121 റൺസും നേടി. മികച്ച തുടക്കം കിട്ടിയ പാകിസ്ഥാന്‍ പക്ഷേ 45.3 ഓവറില്‍ 305 റണ്ണിന് എല്ലാവരും പുറത്തായി. വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനാണ് (40 പന്തിൽ 46) ടോപ് സ്കോറർ.

More News

ഐഎഫ്എഫ്കെയിലേക്ക് അയച്ച സിനിമ ജൂറി കാണാതെ ഒഴിവാക്കി: ഷിജു ബാലഗോപാലൻ

ഐഎഫ്എഫ്കെയിലേക്ക് അയച്ച സിനിമ ജൂറി കാണാതെ ഒഴിവാക്കി: ഷിജു ബാലഗോപാലൻ

പെരുമാറ്റത്തിൻ്റെ പേരിൽ താൻ വേട്ടയാടപ്പെടുന്നു: വി. ഡി സതീശൻ

പെരുമാറ്റത്തിൻ്റെ പേരിൽ താൻ വേട്ടയാടപ്പെടുന്നു: വി. ഡി സതീശൻ

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും': ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും': ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി

ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം

ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം