ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് നിര്‍വ്വഹിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വാതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

പാല്‍ത്തൂ ജാന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനായ ജയ ജയ ജയ ജയഹേ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. എസ്. മുണ്ടോള്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മുഹ്‌സിന്‍ പരാരി, ഷര്‍ഫു എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. എഡിറ്റര്‍ സോബിന്‍ സോമന്‍, ആര്‍ട്ട് പ്രദീപ് എം.വി, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം അസീം അഷറഫ്, വിശാഖ് സനല്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടര്‍ അഫ്‌നസ്.വി, പി.ആര്‍.ഒ. പി.ശിവപ്രസാദ്, സ്റ്റില്‍സ് ഷിജിന്‍ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

More News

അന്യജാതിക്കാരനെ വിവാഹം കഴിച്ചു: മകളെ വെടിവച്ചു കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മാതാപിതാക്കൾ അറസ്റ്റിൽ

ഡൽഹി സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി ആയുഷി യാദവിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

ആകാംക്ഷ നിറച്ച് അമലാ പോളിന്റെ 'ടീച്ചർ' ട്രെയ്‌ലർ പുറത്തിറങ്ങി

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന 'ടീച്ചറി'ന്റെ ട്രെയ്‌ലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി. ആർ സുനുവിന് സസ്‌പെൻഷൻ

തൃക്കാക്കര കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സസ്പെൻഡ് ചെയ്തു.

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്നു ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന് ഹൈക്കോടതി.