close
Choose your channels

2018 സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

Tuesday, May 2, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

2018 സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്. "മിന്നൽ മിന്നണെ" എന്ന ഗാനം ഇപ്പോൾ വൈറലായി മാറുകയാണ്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് - പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു പ്രേക്ഷകർക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ.

Follow us on Google News and stay updated with the latest!