പത്മശ്രീ പുരസ്കാര നിറവിൽ 4 മലയാളികൾ

  • IndiaGlitz, [Thursday,January 26 2023]

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2023 ലെ പത്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി. പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്. ആകെ 91 പേർക്കാണ് പത്മശ്രീ പുരസ്കാരം. ഒ.ആർ.എസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പെടെ 6 പേർക്കാണ് പത്മവിഭൂഷൻ. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഒ.ആര്‍.എസ് ലായിനി ആഗോളതലത്തില്‍ അഞ്ച് കോടിയിലധികം ജീവന്‍ രക്ഷച്ചതായാണ് കണക്കാക്കപ്പെടുന്നത്. കണ്ണൂര്‍ഗാന്ധി എന്നറിയപ്പെടുന്ന വി പി അപ്പുക്കുട്ട പൊതുവാൾ 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു. സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനത്തിനായി കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുന്ന പ്രയത്നത്തിനാണ് പുരസ്കാരം.

സംഗീത സംവിധായകൻ എം.എം.കീരവാണി, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ദാവർ, നാഗാലാൻഡിലെ സാമൂഹിക പ്രവർത്തകൻ രാംകുവങ്ബെ നുമെ, നാഗാലാൻഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്‌റേതി എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ബാലകൃഷ്ണ ദോഷി (ആര്‍കിടെക്ചര്‍ – മരണാനന്തരം), സക്കീര്‍ ഹുസൈന്‍ (കല), എസ് എം കൃഷ്ണ (സാമൂഹിക സേവനം), ശ്രീനിവാസ് വരധന്‍ (ശാസ്ത്രം), മുലയാം സിങ് യാദവ് (സാമൂഹിക സേവനം – മരണാനന്തര ബഹുമതി) എന്നിവരാണ് പത്മവിഭൂഷന്‍ നേടിയ മറ്റുള്ളവര്‍. ഗായിക വാണി ജയറാമിന് പത്മഭൂഷന്‍ ലഭിച്ചു. എസ് എല്‍ ബൈരപ്പ (സാഹിത്യം, വിദ്യാഭ്യാസം), കുമാര്‍ മംഗളം ബിര്‍ല (വ്യവസായം), ദീപക് ധാര്‍ (ശാസ്ത്രം), സ്വാമി ചിന്ന ജീയാര്‍ (ആത്മീയത), സുമന്‍ കല്യാണ്‍പൂര്‍ (കല), കപില്‍ കപൂര്‍ (സാഹിത്യം, വിദ്യാഭ്യാസം), സുധാ മൂര്‍ത്തി (സാമൂഹിക സേവനം), കമലേഷ് ഡി പട്ടേല്‍ (ആത്മീയത) എന്നിവരാണ് പത്മഭൂഷന് അര്‍ഹരായത്.

More News

രാജ്യം ഇന്ന് 74–ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ

രാജ്യം ഇന്ന് 74–ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ

സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ഷാരോണ്‍ വധം: ഇന്ന് കുറ്റപത്രം സമർപ്പിച്ചു

ഷാരോണ്‍ വധം: ഇന്ന് കുറ്റപത്രം സമർപ്പിച്ചു

ബി ബി സി ഡോക്യുമെന്ററി വിവാദം: അനില്‍ കെ ആന്റണി പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചു

ബി ബി സി ഡോക്യുമെന്ററി വിവാദം: അനില്‍ കെ ആന്റണി പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചു

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന്

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന്