ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടി: ക്യാപ്റ്റൻ കെ.എൽ.രാഹുലിന് പരുക്ക്

ഐപിഎല്ലിൽ 2023 സീസണിൽ നിന്നും ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് നായകൻ പരിക്കിനെ തുടർന്നു പുറത്തായി. കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിനിടെയാണ് എൽഎസ്ജി ക്യാപ്റ്റന് കാലിൻ്റെ തുടയുടെ ഭാഗത്ത് പരിക്കേൽക്കുന്നത്. ഇന്നിംഗ്‌സിലെ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ രണ്ടാം ഓവറില്‍ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ ആണ് രാഹുലിന് പരിക്കേറ്റത്.

നിലവിൽ കെ എൽ രാഹുൽ താൻ ഐപിഎല്ലിൽ നയിക്കുന്ന ലഖ്നൗ ടീമിനൊപ്പമാണ്. ഇന്ന് ബുധനാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിന് ശേഷം നാളെ വ്യാഴാഴ്ച രാഹുൽ മുംബൈയിലേക്ക് തിരിക്കും. മുംബൈ താരത്തിന് പരിക്കുകൾ പരിശോധിക്കുന്നതിന് വേണ്ടി പ്രത്യേക മെഡിക്കൽ സംഘത്തെ ബിസിസിഐ നിയോഗിച്ചിട്ടുണ്ട്. രാഹുലിന്‍റെ അസാന്നിധ്യത്തില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയായിരിക്കും ലഖ്‌നൗവിനെ നയിക്കുക എന്നാണ് റിപ്പോർട്ട്. ജൂൺ ഏഴ് മുതൽ 11 വരെയാണ് ലണ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഐസിസി സംഘടിപ്പിക്കുക.

More News

സിനിമാ റിഹേഴ്സലിനിടെ നടൻ വിക്രത്തിനു പരിക്ക്

സിനിമാ റിഹേഴ്സലിനിടെ നടൻ വിക്രത്തിനു പരിക്ക്

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം