അഭിനേതാവും നിർമ്മാതവുമായ കാലടി ജയൻ അന്തരിച്ചു

  • IndiaGlitz, [Thursday,February 16 2023]

സിനിമ, സീരിയൽ, നാടക നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിൻ്റെ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.