close
Choose your channels

വിവാഹ വാർഷികത്തിന് ഭാര്യക്ക് സർപ്രൈസ് കൊടുത്ത് നടൻ അനൂപ് കൃഷ്ണ

Wednesday, February 1, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വിവാഹ വാർഷികത്തിന് ഭാര്യക്ക് സർപ്രൈസ് കൊടുത്ത് നടൻ അനൂപ് കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന റൗണ്ടില്‍ എത്തിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അനൂപ് കൃഷ്ണ. സീതാ കല്യാണം എന്ന പരമ്പരയിലും അനൂപ് അഭിനയിച്ചിരുന്നു. ബിഗ് ബോസില്‍ വെച്ചാണ് തൻ്റെ പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിച്ചത്. ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ശേഷം ഡോക്ടർ ഐശ്വര്യയും അനൂപ് കൃഷ്ണയും വിവാഹിതരാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികത്തിന് ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന്‌ നല്‍കിയ അഭിമുഖത്തിനിടെ ഇന്ത്യഗ്ലിറ്റ്സിൻ്റെ അവതാരിക പൊന്നി അശോകുമായി ചേർന്ന് പ്രിയതമയ്ക്ക് കിടിലൻ സർപ്രൈസ് കൊടുത്തിരിക്കുകയാണ് താരം.

ആഭിമുഖ്യത്തിനിടയിൽ ഐശ്വര്യക്ക് തടി കൂടിയതിൻ്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനെക്കുറിച്ച് പൊന്നി ചോദിക്കുകയും ഇതു കേട്ട അനൂപ് ദേഷ്യപ്പെടുകയുമായിരുന്നു. അനൂപ് നിർത്താതെ സംസാരിച്ചതോടെ പൊന്നി ബ്രേക്ക് പറഞ്ഞു എഴുന്നേറ്റു പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് പൊന്നി കേക്കുമായി വന്ന് ആശംസകൾ അറിയിച്ചപ്പോഴാണ് ഇത് പ്രാങ്ക് ആയിരുന്നു എന്ന് ഇഷക്കു മനസ്സിലായത്. അത്രയും നേരം ടെൻഷൻ അടിച്ചിരുന്ന ഇഷ പെട്ടന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം സർപ്രൈസ് ആയി. എപ്പോഴും സര്‍പ്രൈസ് കൊടുക്കുന്നത് താനാണ് എന്നും അനൂപ് എന്തും പറഞ്ഞിട്ടെ ചെയ്യാറുള്ളൂ എന്നും ഇഷ പറഞ്ഞു. വിവാഹ ശേഷം ഇഷക്കു കൊടുത്ത ആദ്യത്തെ സർപ്രൈസ് മോഹൻലാലിൻ്റെ അടുത്ത് കൊണ്ടു പോയി പരിചയപ്പെടുത്തിയതാണെന്ന് അനൂപ് പറഞ്ഞു. പിന്നീട് രണ്ടാമത്തെ സർപ്രൈസ് കൊടുക്കുന്നത് ഇന്ത്യഗ്ലിറ്റ്സ് ആണെന്ന് കൂട്ടിച്ചേർത്തു. അഭിമുഖത്തിനിടെ ഐശ്വര്യയുടെ അച്ഛൻ്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക ആശംസകള്‍ എത്തിയപ്പോൾ സന്തോഷത്താൽ ഐശ്വര്യയുടെ കണ്ണുനിറയുകയും ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന്‌ നന്ദി പറയുകയും ചെയ്തിരുന്നു.

Follow us on Google News and stay updated with the latest!