close
Choose your channels

ജൂഡ് ആന്റെണിക്കു മറുപടിയുമായി നടൻ ആന്റണി പെപ്പേ

Thursday, May 11, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ജൂഡ് ആന്റെണിക്കു മറുപടിയുമായി നടൻ ആന്റണി പെപ്പേ

നടൻ ആന്റണി വർഗീസിനെതിരെയുള്ള സംവിധായകൻ ജൂഡ് ആന്റെണി ജോസഫിൻ്റെ ആരോപണത്തിന് മറുപടിയുമായി ആന്റണി പെപ്പേ. തൻ്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും, ജൂഡിൻ്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമം ഉണ്ടാക്കിയെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി കൊണ്ട് പെപ്പെ പറഞ്ഞു. എന്നെ പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാൽ എൻ്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാൻസ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോൾ അത് സഹിക്കാൻ പറ്റില്ല. എൻ്റെ മാതാപിതാക്കൾക്കെല്ലാം വലിയ വിഷമമായി. കാര്യം അവർ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്.

എൻ്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഒരുപാട് കമന്റുകളാണ് വരുന്നത്. അതുകൊണ്ടു മാത്രമാണ് പ്രതികരിക്കാമെന്ന് കരുതിയത്. ഞാൻ നിർമാതാവിന് പണം തിരികെ നൽകിയ ദിവസം 27, ജനുവരി 2020. എൻ്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കന്റ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടർന്നാണ് സിനിമയിൽ നിന്ന് പിൻമാറിയത്. മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോൾ എന്തിനാണ് ഇത് ഉയർത്തികൊണ്ടുവന്നത് ആന്റണി വർഗീസ് പറഞ്ഞു. നിർമാതാവിൻ്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുൻപ് ആന്റണി പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുൻകൂർ തുക കൊണ്ടാണ് ആന്റണി വർഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചിരുന്നു.

Follow us on Google News and stay updated with the latest!