close
Choose your channels

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

Wednesday, September 13, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

തമിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. ഒട്ടേറെ പേരാണ് വധൂ വരൻമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമയിലെ സഹ പ്രവര്‍ത്തകർക്കായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. ഈറോഡ് സ്വദേശിയാണ് അശോക് സെല്‍വന്‍.

സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വൻ്റെ അരങ്ങേറ്റം. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹൻലാലിൻ്റെ മരക്കാര്‍, അറബിക്കടലിൻ്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വൻ അടുത്തിടെ പോര്‍ തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യനായി. അശോക് സെല്‍വൻ്റെതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം സഭാ നായകനാണ്. നടൻ അരുണ്‍ പാണ്ഡ്യൻ്റെ ഇളയ മകളാണ് കീര്‍ത്തി. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ കീര്‍ത്തി പാണ്ഡ്യൻ വേഷമിട്ടിരുരുന്നു. മലയാളത്തിൻ്റെ ഹെലൻ്റെ റീമേക്കായിരുന്നു ഇത്. അശോക് സെല്‍വൻ്റെ ബ്ലൂ സ്റ്റാര്‍ സിനിമയില്‍ നായിക കീര്‍ത്തി പാണ്ഡ്യനാണ്.

Follow us on Google News and stay updated with the latest!