വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

  • IndiaGlitz, [Saturday,February 04 2023]

മൂന്നാറില്‍ റവന്യൂ വകുപ്പിൻ്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്. കോതമംഗലം സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. അടിമാലിയ്ക്കടുത്ത് കല്ലാറിന് സമീപം ബാബുരാജിന് റിസോർട്ട് ഉണ്ടായിരുന്നു. ഇത് പരാതിക്കാരന് പാട്ടത്തിന് നൽകിയിരുന്നു. 40 ലക്ഷം രൂപ വാങ്ങിയായിരുന്നു ഇത് പാട്ടത്തിന് നൽകിയത്. ഇത് റവന്യൂറിക്കവറി നേരിടുന്ന റിസോർട്ട് ആണെന്ന കാര്യം മറച്ചു വച്ചു കൊണ്ടായിരുന്നു ബാബുരാജ് ഇത് പാട്ടത്തിന് നൽകിയത്. കരുതല്‍ ധനമായി വാങ്ങിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിൻ്റെ ആവശ്യം. പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ ബാബുരാജിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

More News

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ

ആസിഫ് അലിയുടെ ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

ആസിഫ് അലിയുടെ ജന്മദിനത്തിൽ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

അദാനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

അദാനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്

ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്