നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

  • IndiaGlitz, [Tuesday,May 30 2023]

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.