close
Choose your channels

നടൻ രാം ചരൺ തേജ ഹോളിവുഡിലേക്ക്

Saturday, March 18, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടൻ രാം ചരൺ തേജ ഹോളിവുഡിലേക്ക്

ഹോളിവുഡിലേക്ക് തൻ്റെ അരങ്ങേറ്റമുണ്ടാകുമെന്ന് രാം ചരണ്‍. ആര്‍ ആര്‍ ആര്‍ ൻ്റെ ഓസ്‌കർ നിറവിൽ നിൽക്കുമ്പോഴാണ് താനും കൂടി ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. ഇതിൻ്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി രാം ചരണ്‍ തേജ പറഞ്ഞു. എന്നാൽ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യം ഇല്ലാത്തതെന്നും താരം ചോദിച്ചു. "ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്‌കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ നിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി," എന്നും നടന്‍ പറഞ്ഞു.

Follow us on Google News and stay updated with the latest!