ബാഹുബലി നടൻ മഹാനടി താരങ്ങളെ പ്രശംസിച്ചു !

  • IndiaGlitz, [Wednesday,April 25 2018]

സിനിമാപ്രേമികളെല്ലാം വളരെയേറെ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മഹാനടി ഈയിടെ അതിലെ ഒരു  ഗാനം  പുറത്തു  വിട്ടിരുന്നു .മൗന മഴയിലെ  എന്ന്  തുടങ്ങുന്ന  ഗാനം  ഇപ്പോൾ  മാധ്യമങ്ങളിൽ  വളരെ പ്രസിദ്ധി  നേടിക്കൊണ്ടിരിക്കുകയാണ് .

മലയാളത്തിലെ  യുവ താരങ്ങളായ ദുൽഖർ സൽമാനും കീർത്തി സുരേഷും ആണ്  ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളായ  ജെമിനി ഗണേശൻ, സാവിത്രി എന്നീവരെ  അവതരിപ്പിക്കുന്നത് .

ബാഹുബലിയിലൂടെ പ്രശസ്തനായ നടൻ  റാണ ദഗുബട്ടിയും  ഈ  താരങ്ങളുടെ  അഭിനയത്തെ  കുറിച്ച്  വളരെ  നല്ല  അഭിപ്രായം  പങ്കുവച്ചു.ചിത്രത്തിന്റെ  പ്രവർത്തകർക്ക്  അദ്ദേഹം  സോഷ്യൽമീഡിയയിലൂടെ ശുഭാശംസകൾ  നൽകി .