സിനിമാ റിഹേഴ്സലിനിടെ നടൻ വിക്രത്തിനു പരിക്ക്

  • IndiaGlitz, [Wednesday,May 03 2023]

സിനിമയുടെ റിഹേഴ്സൽ ചിത്രീകരണത്തിനിടെ നടൻ വിക്രത്തിന് പരുക്ക്. വാരിയെല്ലിന് ഒടിവ് സംഭവിച്ചു. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രം 'തങ്കലാൻ'ൻ്റെ റിഹേഴ്സൽ നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. സംവിധായകനൊപ്പം ആക്‌ഷൻ രംഗങ്ങൾ പരിശീലിക്കുന്നതിനിടെ ആയിരുന്നു അപകടം. ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്നും ഇടവേള എടുക്കേണ്ടി വന്നേക്കും എന്നതിനാൽ സിനിമയുടെ ചിത്രീകരണവും താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഏപ്രില്‍ 28 ന് റിലീസായ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' ലൂടെ മികിച്ച പ്രകടനവുമായി എത്തിയിരിക്കുകയാണ് വിക്രം. ചിത്രം വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ.

More News

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്