നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു

  • IndiaGlitz, [Thursday,March 30 2023]

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജാമ്യം അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരനെന്നും സുനി ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിലെ പ്രതിയായ ദിലീപ് താരപരിവേഷം ഉള്ള വ്യക്തിയായതിനാൽ വിചാരണ പല കാരണങ്ങളാൽ നീണ്ടു പോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പൾസർ സുനി ആരോപിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പൾസർ സുനിക്കായി ഹർജി സമർപ്പിച്ചത്. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഈ മാസം ആദ്യം ഹൈക്കോടതി തള്ളിയിരുന്നു. സമൂഹ മനസ്സാക്ഷിയെ ബാധിക്കുന്ന ഗുരുതരമായ ആരോപണം പ്രതിക്കെതിരെയുള്ളപ്പോൾ ജാമ്യത്തിന് അർഹനല്ലന്നും ഹർജിക്കാരൻ കസ്റ്റഡിയിൽ വിചാരണ നേരിടണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ അകാരണമായി വൈകുന്നില്ലെന്നു കോടതി വിലയിരുത്തി. സുനി ഫയൽ ചെയ്ത ഹർജി ഹൈകോടതി തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

More News

ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍

ആറാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍

രോഹിത്തിന് പകരക്കാരനായി സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും

രോഹിത്തിന് പകരക്കാരനായി സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം അഞ്ചു വയസ്സ് തന്നെ: മന്ത്രി വി ശിവൻ കുട്ടി

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം അഞ്ചു വയസ്സ് തന്നെ: മന്ത്രി വി ശിവൻ കുട്ടി

മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' കൂക്ക് ലെൻസിൻ്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി

മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' കൂക്ക് ലെൻസിൻ്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി

രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് തിയറ്ററുകളിലേക്ക്

രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് തിയറ്ററുകളിലേക്ക്