close
Choose your channels

2011ല്ž നടിയെ ആക്രമിച്ച കേസില്ž ഒരാള്ž കസ്റ്റഡിയില്ž

Wednesday, July 19, 2017 • മലയാളം Comments

2011ല്‍ മറ്റൊരു നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.കോതമംഗലം സ്വദേശിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഈ സംഭവത്തില്‍ നേരത്തെ പള്‍സര്‍ സുനിക്കെതിരേ കേസെടുത്തിരുന്നു.

സംഭവത്തില്‍ നാലു പേര്‍ പ്രതികളെന്നാണ് പൊലിസ് പറയുന്നത്. ഇതിന്റെയും മുഖ്യ ആസൂത്രകന്‍ പള്‍സര്‍ സുനിയായിരുന്നു.

നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം കൊച്ചി സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. 2011 നവംബറിലാണ് കേസിനാസ്പദമായ സംഭവം. രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. സംഭവം നടക്കുന്നത് ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. സംഭവസമയത്ത് പള്‍സര്‍ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു.

Get Breaking News Alerts From IndiaGlitz