close
Choose your channels

'ആദിപുരുഷ്' ട്രെയ്‌ലർ എത്തി

Wednesday, June 7, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആദിപുരുഷ് ട്രെയ്‌ലർ എത്തി

രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിൻ്റെ അവസാന ട്രെയിലര്‍ എത്തി. പ്രഭാസിൻ്റെ ആയിരക്കണക്കിന് ആരാധകരും ട്രെയിലർ കാണാൻ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രഭാസ്, കൃതി സനോൻ, സണ്ണി സിംഗ്, സംവിധായകൻ ഓം റൗട്ട് എന്നിവരും ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ആദ്യ ട്രെയിലറിനെതിരെ രൂക്ഷ വിമർശനങ്ങളും ട്രോളും ഉയർന്നിരുന്നു. വി.എഫ്.എക്സിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിലും പ്രേക്ഷകർ പൂർണ തൃപ്തരല്ലെന്ന് പുറത്തു വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ബോളിവുഡ് താരം കൃതി സിനോൺ ആണ് നായിക. സീതയായിട്ടാണ് താരം എത്തുന്നത്. നടൻ സെയ്ഫ് അലിഖാൻ ആണ് ചിത്രത്തിൽ രവണനായി എത്തുന്നത്. ജൂൺ 16 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലും പ്രദർശനത്തിന് എത്തുന്നുണ്ട്. ഛായാഗ്രഹണം: ഭുവന്‍ ഗൗഡ, സംഗീത സംവിധാനം: രവി ബസ്രുര്‍, എഡിറ്റിംഗ്: അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം: അജയ്: അതുല്‍, പശ്ചാത്തല സംഗീതം: സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Follow us on Google News and stay updated with the latest!