ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്

ഐപിഎൽ ക്രിക്കറ്റിൻ്റെ ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി അഹമ്മദാബാദ്‌ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസ്‌. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 34 റണ്ണിന്‌ തോൽപ്പിച്ചാണ്‌ ഒന്നാം സ്ഥാനക്കാരായുള്ള ഗുജറാത്തിൻ്റെ മുന്നേറ്റം. സ്‌കോർ: ഗുജറാത്ത്‌ 9-188, ഹൈദരാബാദ്‌ 9-154. ഗുജറാത്തിനായി ആദ്യ ഐപിഎൽ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്‌മാൻ ഗില്ലാണ്‌ കളിയിലെ താരം. ശുഭ്മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തത്.

ഗിൽ 58 പന്തിൽ 13 ഫോറും ഒരു സിക്സറുമുൾപ്പെടെ 101 റൺസെടുത്തു. 189 റണ്‍സെന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസിന് ഒതുങ്ങി. നാലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാലോവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയുമാണ് ഹൈദരാബാദിനെ തോൽപ്പിച്ചത്. അന്‍മോല്‍പ്രീത് സുംഗ്, അഭിഷേക് ശര്‍മ്മ, എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, സന്‍വീര്‍ സിംഗ്, അബ്ദുള്‍ സമദ്, മാര്‍ക്കോ ജാന്‍സെന്‍ എന്നിവർ വേഗം പുറത്തായതോടെയാണ് ഹൈദരാബാദിന് വിജയ പ്രതീക്ഷ മങ്ങി തുടങ്ങിയത്.

More News

നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു

നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു

'സൗദി വെള്ളക്ക' യ്ക്ക് വീണ്ടും അന്തർദേശീയ പുരസ്‌കാരം

'സൗദി വെള്ളക്ക' യ്ക്ക് വീണ്ടും അന്തർദേശീയ പുരസ്‌കാരം

മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു

മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു

സുരേഷ് ഗോപി ചിത്രം ഗരുഡൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു

സുരേഷ് ഗോപി ചിത്രം ഗരുഡൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു

ഡോ. വന്ദനദാസിൻ്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി

ഡോ. വന്ദനദാസിൻ്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി