close
Choose your channels

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു

Friday, April 7, 2023 • മലയാളം Comments
BJP
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു

മുതിര്‍ന്ന കോൺഗ്രസ്‌ നേതാവ് എ.കെ. ആൻ്റണിയുടെ മകന്‍ അനില്‍ കെ. ആൻ്റണി ബിജെപിയില്‍. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആൻ്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെയും കേന്ദ്ര മന്ത്രി വി. മുരളീധരൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശത്തിൻ്റെ പശ്ചാത്തലത്തിൽ എ.കെ. ആൻ്റണി ഇന്ന് 5.30-ന് മാധ്യമങ്ങളെ കാണും.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആൻ്റണി. 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെൻ്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പിക്ക് അനുകൂല നിലപാടായിരുന്നു അനിലിൻ്റെത്. ഇതിനെതിരെ കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ടു. തുടർന്ന് പദവികൾ രാജിവെക്കുകയായിരുന്നു.

Follow us on Google News and stay updated with the latest!