അക്ഷയ് കുമാർ വീണ്ടും ഇന്ത്യൻ പൗരൻ

  • IndiaGlitz, [Wednesday,August 16 2023]

ഇന്ത്യൻ പൗരത്വം വീണ്ടും സ്വന്തമാക്കി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കനേഡിയൻ പൗരത്വത്തിൻ്റെ പേരിൽ വിമർശിക്കപ്പെട്ട നടൻ സ്വാതന്ത്ര്യദിനത്തിൽ പുതിയ പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. 2019 ൽ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ നടപടികൾ നീണ്ടു പോയി. ഓരോ തവണയും ഞാൻ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുന്നതു വേദനിപ്പിക്കുന്നു. എൻ്റെ ഭാര്യയും മക്കളും ഇന്ത്യക്കാരാണ്. ഞാൻ ഇവിടെയാണ് നികുതി അടയ്ക്കുന്നത്. എൻ്റെ ജീവിതം ഇവിടെയാണ് നടൻ കുറിച്ചു.

പഞ്ചാബിലെ അമൃത്‌സറിൽ ജനിച്ച അക്ഷയ് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ആണ് കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിയതും 2011 ൽ കനേഡിയൻ പൗരത്വം നേടിയതും. ഇതോടെ ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ബോളിവുഡിൽ വീണ്ടും ചുവടുറപ്പിച്ചതോടെ മുംബൈയിൽ സ്ഥിരതാമസമാക്കി. ദേശസ്നേഹം പ്രമേയമായ ഒട്ടേറെ സിനിമകളിൽ വേഷമിട്ടെങ്കിലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതിൻ്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. സത്യം അറിയാതെ ആണ് ആളുകൾ തന്നെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത്. ഇന്ത്യയെന്നാൽ തനിക്കെല്ലാമാണ്. തൻ്റെ നേട്ടങ്ങളും സമ്പാദ്യങ്ങളുമെല്ലാം ഈ രാജ്യത്തു നിന്നാണ്. ആ രാജ്യത്തെ സേവിക്കാൻ കഴിയുന്നതിൽ താൻ ഭാഗ്യവാനാണ് എന്ന് താരം പറഞ്ഞു. കനേഡിയൻ പാസ്പോർട് കൈവശം ഉണ്ടെങ്കിലും കഴിഞ്ഞ ഏഴു വർഷമായി കാനഡ സന്ദർശിച്ചിട്ടില്ലെന്നും അക്ഷയ് മുമ്പ് പറഞ്ഞിരുന്നു.

More News

ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മാത്യു കുഴല്‍ നാടൻ എം.എൽ.എക്കെതിരെ സിപിഐഎം

മാത്യു കുഴല്‍ നാടൻ എം.എൽ.എക്കെതിരെ സിപിഐഎം

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്നു നടക്കും

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്നു നടക്കും

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വീല്‍ ചെയർ വിതരണം

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വീല്‍ ചെയർ വിതരണം

ഓരോ വീടും ശ്മശാനമാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ: പ്രകാശ് രാജ്

ഓരോ വീടും ശ്മശാനമാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ: പ്രകാശ് രാജ്