'ജവാനെ' അഭിനന്ദിച്ച് അല്ലു അർജുൻ; നന്ദി പറഞ്ഞ് കിങ്ങ് ഖാൻ

  • IndiaGlitz, [Friday,September 15 2023]

ഷാരൂഖ് ഖാന്‍ നായകനായ അറ്റ്ലീയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 'ജവാന്‍' ന് അഭിനന്ദനം അര്‍പ്പിച്ച് ഐക്കണ്‍ സ്റ്റാർ അല്ലു അര്‍ജുന്‍. തൻ്റെ ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ് താരം അഭിനന്ദന സന്ദേശം പങ്കു വച്ചത്. സാക്ഷാല്‍ കിംഗ്‌ ഖാന്‍ തന്നെ മറുപടി ട്വീറ്റില്‍ അല്ലു അര്‍ജുന് നന്ദിയും രേഖപ്പെടുത്തി.

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡും പ്രേക്ഷക പ്രശംസയും നേടിക്കൊടുത്ത 'പുഷ്പ' മൂന്നു ദിവസത്തിനുള്ളില്‍ മൂന്നുവട്ടം കണ്ടെന്നും, അതില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ജവാന് ഉപകാരപ്പെട്ടിരിക്കും എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരാഴ്ച കൊണ്ട് 650-ലധികം കോടിയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിക്കഴിഞ്ഞു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 'പുഷ്പ 2'വിൻ്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 2024 ആഗസ്റ്റ് 15-നാണ് 'പുഷ്പ 2' പുറത്തിറങ്ങുക.