'ജവാനി'ൽ അല്ലു അർജുൻ അതിഥി വേഷത്തിലെത്തും

  • IndiaGlitz, [Saturday,April 22 2023]

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ജവാനിൽ തെലുങ്ക് നടൻ അല്ലു അർജുൻ അതിഥിയായി എത്തുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രത്തിൽ വിജയ് സേതുപതി പ്രതിനായകനായി എത്തും. ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. ജവാൻ്റെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കാനാണ് സഞ്ജയ് ദത്ത് എത്തുക. നയൻ‌താര, സാനിയ മൽഹോത്ര, പ്രിയാമണി തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഗസ്റ്റ് റോളിൽ ദീപിക പദുക്കോൺ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ജവാൻ തിയേറ്ററിൽ എത്തുക. 'ജവാൻ്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.