close
Choose your channels

അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും

Thursday, June 1, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും

അമൃത ആശുപത്രിയുടെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷം ജൂൺ 4 ഞായറാഴ്ച വൈകീട്ട് നാലിന് അമൃത ആശുപത്രി മൈതാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കൊല്ലത്തെ അമൃതപുരിയിലും കൊച്ചിയിലെ അമൃത ആശുപത്രിയിലുമായി ആരംഭിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുമെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പത്രസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ വർഷവും നടപ്പാക്കുന്ന 40 കോടിയുടെ പരിപാടികൾക്കു പുറമേ ഈ വർഷം 25 കോടി കൂടി സൗജന്യ ചികിത്സയ്ക്കായി നീക്കിവെച്ചിട്ടുണ്ട്. രജത ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും. വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിൻ്റെ ഭാഗമായി നാളെയും മറ്റന്നാളും നടക്കുന്ന കലാ സാംസ്കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും.

Follow us on Google News and stay updated with the latest!