മോദി വിരുദ്ധ പോസ്‌റ്റർ: ഡൽഹിയിൽ ആറുപേരെ അറസ്‌റ്റ് ചെയ്തു

  • IndiaGlitz, [Wednesday,March 22 2023]

ഡൽഹിയിൽ വ്യാപകമായി മോദി വിരുദ്ധ പോസ്‌റ്റർ പതിപ്പിച്ച 100 പേർക്കെതിരെ കേസ്. ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. പ്രധാനമന്ത്രിക്ക് എതിരായ രണ്ടായിരം പോസ്‌റ്ററുകളാണ് പിടിച്ചെടുത്തത്. ആംആദ്‌മി പാർട്ടിയുടെ ഓഫീസിലേക്ക് എത്തിക്കാനുള്ള പോസ്‌റ്ററുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. മാർക്കറ്റുകൾ, കോളനികൾ എന്നിവിടങ്ങളിലെ ചുവരുകളിലാണ് പോസ്‌റ്റര്‍ പതിച്ചത്. 50,000 പോസ്‌റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചതായി അറസ്‌റ്റിലായ പ്രിന്റിങ് പ്രസ് ഉടമകൾ പറഞ്ഞു. മുഖ്യമന്ത്രി കെജ്രിവാള്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് വിവരം. രണ്ട് വര്‍ഷം മുന്‍പും ഡല്‍ഹിയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പോലീസ് 30 പേരെ അറസ്റ്റ് ചെയ്യുകയും 25 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മോദിയെ വിമര്‍ശിച്ചായിരുന്നു അന്നത്തെ പോസ്റ്ററുകള്‍.