close
Choose your channels

അനുഷ്കയെ 'ബിടൗണിൽ' കാണാൻ ഇനിയും കാത്തിരിക്കണം

Wednesday, May 24, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബാഹുബലിയിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ വൻ വിജയത്തോടെ ബോളിവുഡിലെ പ്രമുഖ സംവിധായകരെല്ലാം അനുഷ്‌കയുടെ പിന്നിലാണെന്നാണ് ശ്രുതി.

ഇ.നിവാസിന്റെ സംവിധാനത്തിൽ അനുഷ്‌കയെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡ് ചിത്രം വരുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിനായി ഇനിയും കാത്തിരിക്കണമെന്നാണ് സംവിധായകൻ പറയുന്നത്. 'കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. മാത്രമല്ല ബഡ്‌ജ‌റ്റും ഇതുവരെ ശരിയായിട്ടില്ല,​ അതുകൊണ്ട് തന്നെ കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വരും.​ അനുഷ്‌കയിപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ്.അവരോടൊപ്പമുള്ള ചിത്രം വലിയൊരു അനുഭവം തന്നെയായിരിക്കും. ഉടൻ തന്നെ ചിത്രം യാഥാർത്ഥ്യമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', നിവാസ് പറഞ്ഞു.

ബോക്‌സ് ഓഫീസുകൾ തകർത്ത് വിജയക്കുതിപ്പ് നടത്തുന്ന ബാഹുബലി-2ൽ 'ദേവസേനയായി' മിന്നും പ്രകടനമാണ് അനുഷ്‌ക നടത്തിയത്.

Follow us on Google News and stay updated with the latest!