ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് വീണ്ടും ജയം. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനയുടെ വിജയത്തിന് കരുത്തായത്.

മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. പെറുവിൻ്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ലീഡെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 32, 42 മിനിറ്റുകളിലാണ് മെസ്സിയുടെ തകര്‍പ്പന്‍ ഗോളുകള്‍ പിറക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയന്റുമായി ഉറുഗ്വേ രണ്ടും ഇതേ പോയിന്റുള്ള ബ്രസീല്‍ മൂന്നും സ്ഥാനങ്ങളിലാണുള്ളത്. നവംബര്‍ 22നാണ് അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍.