അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  • IndiaGlitz, [Monday,April 17 2023]

ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രം 'തീപ്പൊരി ബെന്നി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഒരു കുല പഴവുമായി നടന്നു വരുന്ന അര്‍ജുന്‍ അശോകൻ്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ചിത്രം നിർമ്മിക്കുന്നത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥയാണ് ചിത്രം പറയുന്നത്. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ അർജുൻ അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും പ്രണയവും പ്രമേയമായി വരുന്ന ചിത്രത്തിൽ ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ചക്കപ്പഴം ഫെയിം നിഷാ ബാരംഗ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം: ശ്രീരാഗ് സജി, ഛായാഗ്രഹണം: അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ്: സൂരജ് ഇ.എസ്, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി എന്നിവരാണ്.

More News

ഗരുഡൻ ചിത്രത്തിൻ്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

"ഗരുഡൻ" ചിത്രത്തിൻ്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

സഞ്ജു സാംസൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ വിജയക്കൊടി പാറിച്ച് രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ വിജയക്കൊടി പാറിച്ച് രാജസ്ഥാൻ റോയൽസ്

ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ താങ്കലാൻ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ "താങ്കലാൻ " മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

800 മുത്തയ്യ മുരളീധരൻ്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

"800" മുത്തയ്യ മുരളീധരൻ്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മിസ് ഇന്ത്യ 2023: കിരീടം രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്തയ്ക്ക്

മിസ് ഇന്ത്യ 2023: കിരീടം രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്തയ്ക്ക്