അർജുൻ സർജ നായകനാകുന്ന 'വിരുന്ന്; ടീസർ പുറത്ത്


Send us your feedback to audioarticles@vaarta.com


വരാലിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'വിരുന്ന്' ൻ്റെ ടീസർ പുറത്തു വന്നു. തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ പുറത്തു വിട്ടത്. ആക്ഷൻ കിങ് അർജുൻ സർജ നായകനാകുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കും. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇൻവസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് ആണ് കരസ്ഥമാക്കിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു.
Follow us on Google News and stay updated with the latest!