കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പ്രതീക്ഷിച്ചത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല: കെ സുധാകരൻ

  • IndiaGlitz, [Tuesday,May 09 2023]

കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇത് മനപ്പൂർവ്വമല്ലെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കാരണമെന്നും കെ സുധാകരൻ പറഞ്ഞു. വയനാട്ടില്‍ ഇന്ന് കൂടിയ കെ പി സി സി നേതൃ സമ്മേളനത്തിൽ ആയിരുന്നു കെ സുധാകരൻ്റെ കുറ്റ സമ്മതം.

പാര്‍ട്ടിയില്‍ കേഡര്‍ സംവിധാനം ഉണ്ടാക്കുമെന്നായിരുന്നു സുധാകരൻ്റെ വാഗ്ദാനം. എന്നാല്‍ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. മാത്രല്ല ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് കൊണ്ട് പുനസംഘടന ഇഴഞ്ഞിഴഞ്ഞു നീങ്ങുകയും ചെയ്തു. അതിനിടയില്‍ വി ഡി സതീശനും, കെ സുധാകരനും ഏകപക്ഷീയമായി കാര്യങ്ങള്‍ നടത്തുകയാണെന്ന ആരോപണം കെ മുരീധരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് പലതവണ ഉന്നയിക്കുകയും ചെയ്തിരുന്നു. പുനഃസംഘടന കഴിഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ മുഖം മാറിയേനെ. പുനഃസംഘടന മേയ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ലീഡേഴ്‌സ് മീറ്റിൽ ആവശ്യപ്പെട്ടു.

More News

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

മുസ്ലീം സംവരണത്തെപ്പറ്റിയുള്ള അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച് സുപ്രീം കോടതി

മുസ്ലീം സംവരണത്തെപ്പറ്റിയുള്ള അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച് സുപ്രീം കോടതി

നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റെണി

നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റെണി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിൽ രാഹുലിന് പകരം ഇഷാൻ കിഷൻ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിൽ രാഹുലിന് പകരം ഇഷാൻ കിഷൻ

'കേരള സ്റ്റോറി' കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രം

'കേരള സ്റ്റോറി' കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രം