close
Choose your channels

ആശ ശരത്തിൻ്റെ മകൾ ഉത്തര ശരത് വിവാഹിതയായി

Monday, March 20, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആശ ശരത്തിൻ്റെ മകൾ ഉത്തര ശരത് വിവാഹിതയായി

നടി ആശ ശരത്തിൻ്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ആദിത്യയാണ് വരന്‍. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സം​ഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. 2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ​ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള താരങ്ങള്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2021-ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.

Follow us on Google News and stay updated with the latest!