ആസിഫ് അലി ചിത്രത്തിൻ്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തു വിട്ടു

  • IndiaGlitz, [Tuesday,March 28 2023]

നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ആസിഫ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ് ആണ്. ദൃശ്യം,12ത് മാൻ, കൂമൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയി ജോലി ചെയ്തിരുന്നയാളാണ് അർഫാസ് അയൂബ്. ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ ചില സംവിധായകർക്കൊപ്പവും അർഫാസ് അയൂബ് പ്രവർത്തിച്ചിട്ടുണ്ട്. ആസിഫ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേശ് പിള്ള, സുധൻ സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അമല പോളും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഭാഷണം: ആദം അയൂബ്, എഡിറ്റിംഗ്: ദീപു ജോസഫ്, വസ്ത്രാലങ്കാരം: ലിന്റ ജീത്തു, വരികൾ: വിനായക് ശശികുമാർ, ചമയം: റോണക്സ് സേവ്യർ, ആക്ഷൻ: രാംകുമാർ പെരിയസാമി. കഴിഞ്ഞ വർഷം നവംബറിലാണ് ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും ഒരുമിച്ച ചിത്രം കൂമൻ റിലീസ് ചെയ്തത്.