ബാന്ദ്ര; നവംബർ പത്തിന് തീയറ്ററുകളിലേക്ക്

  • IndiaGlitz, [Wednesday,November 08 2023]

ദിലീപ്- അരുൺ ഗോപി കൂട്ടുകെട്ടിൻ്റെ 'ബാന്ദ്ര' നവംബർ പത്തിന് തീയറ്ററുകളിൽ എത്തുന്നു. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

ബാന്ദ്രയിൽ നായികയായി തമന്ന എത്തുന്നു. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം: സാം സി എസ്, എഡിറ്റിംഗ്: വിവേക് ഹര്‍ഷന്‍, കലാസംവിധാനം: സുബാഷ് കരുണ്‍, സംഘട്ടനം: അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ്ങ്.

More News

സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമെന്ന് ആവർത്തിച്ച് ഡൊമിനിക് മാര്‍ട്ടിന്‍

സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമെന്ന് ആവർത്തിച്ച് ഡൊമിനിക് മാര്‍ട്ടിന്‍

കേരളീയം മികച്ച പരിപാടി: ഒ രാജഗോപാല്‍

കേരളീയം മികച്ച പരിപാടി: ഒ രാജഗോപാല്‍

'നടികര്‍ തിലകം': ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

'നടികര്‍ തിലകം': ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം

ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം

ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി ആഞ്ചലോ മാത്യൂസ്

ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി ആഞ്ചലോ മാത്യൂസ്