ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ ബാംഗ്ലൂരുവിന് ജയം

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് 18 റണ്‍സിന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. അതേ സമയം ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലഖ്നോവിനെ ബാംഗ്ലൂർ ബൗളർമാർ 108 റൺസിലൊതുക്കുകയായിരുന്നു. 13 പന്തിൽ 23 റൺസെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ടോപ് സ്കോറർ.

ഒന്നാം വിക്കറ്റിൽ ഒമ്പതോവറിൽ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസും ചേർന്ന് 62 റൺസാണ് ബാംഗ്ലൂരുവിനായ് ചേർത്തത്. ബാംഗ്ലൂരിനായി കരൺ ശർമയും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ (14), ദീപക് ഹൂഡ (ഒന്ന്), മാർകസ് സ്റ്റോയിനിസ് (13), നിക്കൊളാസ് പൂരാൻ (ഒമ്പത്), രവി ബിഷ്ണോയി (അഞ്ച്), നവീനുൽ ഹഖ് (13), അമിത് മിശ്ര (19) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ റൺസ്. ഫീൽഡിങ്ങിനെ പരിക്കേറ്റ് കയറിയ ക്യാപ്റ്റൻ കെ.എൽ രാഹുൽ പത്താമനായി എത്തി മൂന്ന് പന്ത് നേരിട്ടെങ്കിലും റൺസൊന്നും എടുക്കാനായില്ല. ഫീൽഡിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് അവസാന ബാറ്ററായാണ് ക്യാപ്റ്റൻ കെഎൽ രാഹുൽ ക്രീസിലെത്തിയത്.

More News

ബാലയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ഭാര്യ എലിസബത്ത്

ബാലയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ഭാര്യ എലിസബത്ത്

ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ

ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ

'ദ കേരള സ്റ്റോറി' ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

'ദ കേരള സ്റ്റോറി' ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ജപ്പാനിൽ വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

ജപ്പാനിൽ വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി

ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി