ബിബിസി ടോപ് ഗിയര്‍ 2023 പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്കാരം ദുല്‍ഖർ സൽമാന്

  • IndiaGlitz, [Saturday,March 04 2023]

ബിബിസി ടോപ് ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്‍ കരസ്ഥമാക്കി. ഈ വര്‍ഷത്തെ പെട്രോള്‍ ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് ഇത്. ടോപ്പ്ഗിയര്‍ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പെട്രോള്‍ ഹെഡ് പുരസ്‌കാരമാണ് ആക്ടര്‍ ദുൽഖർ സ്വന്തമാക്കിയത്. മമ്മൂട്ടിയെ പോലെ തന്നെ കാറുകളോട് വലിയ ഭ്രമമുള്ളയാളാണ് മകൻ ദുൽഖറും. തൻ്റെ ഗ്യാരേജിലെ കാറുകൾ ഏതൊക്കെ ആണെന്ന് തന്റെ യുട്യൂബ് ചാനലിലൂടെ ദുൽഖർ പരിചയപ്പെടുത്തിയിരുന്നു. കാറുകളോടുള്ള തന്‍റെ കമ്പം അഭിമുഖങ്ങളില്‍ ദുല്‍ഖര്‍ പലപ്പോഴും വെളിപ്പെടുത്താറുണ്ട്. ദുൽഖർ സൽമാൻ അടുത്തിടെ ദാദ സാഹിബ്‌ ഫാൽക്കെ അവാർഡ് നേടിയിരുന്നു. ബെസ്റ്റ് ആക്റ്റർ ഇൻ നെഗറ്റീവ് റോൾ കാറ്റഗറിയിലാണ് ദുൽഖർ, ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത യാണ് ദുൽഖർൻ്റെ വരാനിരിക്കുന്ന ചിത്രം.

More News

വിവാദ പരാമർശം നടത്തി എം.കെ.രാഘവന്‍, കെപിസിസി റിപ്പോർട്ട് തേടി

വിവാദ പരാമർശം നടത്തി എം.കെ.രാഘവന്‍, കെപിസിസി റിപ്പോർട്ട് തേടി

ഗോൾ വിവാദം: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ടു

ഗോൾ വിവാദം: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ടു

ബെല്‍സ് പാള്‍സി രോഗം ബാധിച്ച് നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

ബെല്‍സ് പാള്‍സി രോഗം ബാധിച്ച് നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ തെളിവ് ഇന്ന് പുറത്ത് വിടും

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ തെളിവ് ഇന്ന് പുറത്ത് വിടും