ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്

  • IndiaGlitz, [Saturday,June 10 2023]

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ പാർട്ടി പ്രവേശനത്തെ സംബന്ധിച്ച് നേരിൽ കണ്ടു സംസാരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് ഭീമൻ രഘു പറഞ്ഞു. മനസ്സു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി എന്നും ബിജെപിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞു.

ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ല എന്നതും പാർട്ടി വിടാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ പത്തനാപുരത്തു നിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. നടനും സിറ്റിങ് എം‌എൽ‌എയും മുൻ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടൻ ജഗദീഷിനും എതിരെയായിരുന്നു ഭീമൻ രഘു മത്സരിച്ചത്. സംവിധായകൻ രാജസേനനും അടുത്തിടെ ബി.ജെ.പിയിൽ നിന്ന് രാജി വെച്ച് സി.പി.എമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കാണുകയും ചെയ്തു.

More News

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഓസീസിൻ്റെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഓസീസിൻ്റെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

ബിനു അടിമാലി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി

ബിനു അടിമാലി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ലൊക്കേഷനില്‍ വാഹനാപകടം

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ലൊക്കേഷനില്‍ വാഹനാപകടം

പുനർജനി തട്ടിപ്പ്: വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

പുനർജനി തട്ടിപ്പ്: വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു