ബിനു അടിമാലി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി

  • IndiaGlitz, [Saturday,June 10 2023]

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ട് വീട്ടിലെത്തി. തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു, കുഴപ്പങ്ങളൊന്നുമില്ല, ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്- എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്.

ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽ നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നു തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

More News

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ലൊക്കേഷനില്‍ വാഹനാപകടം

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ലൊക്കേഷനില്‍ വാഹനാപകടം

പുനർജനി തട്ടിപ്പ്: വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

പുനർജനി തട്ടിപ്പ്: വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ

ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ

മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്: ശബരിനാഥ് ഉൾപ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം

മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്: ശബരിനാഥ് ഉൾപ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം