'ബോയപതിരാപോ': ഷൂട്ടിംഗ് പുരോഗമിക്കുന്നു

  • IndiaGlitz, [Tuesday,June 06 2023]

ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന 'ബോയപതിരാപോ'യുടെ ഷൂട്ടിങ്ങ് അതിവേഗം പുരോഗമിക്കുന്നു. ചിത്രത്തിൻ്റെ അവസാന ഷെഡ്യുൾ ഷൂട്ടിങ്ങ് മൈസൂരിൽ ഇന്ന് ആരംഭിച്ചു. ഒരു ഗംഭീര ആക്ഷൻ രംഗവും ഗാനവും ഈ മാസം 15നുള്ളിൽ ചിത്രീകരിക്കും. ഒരു ഗാനമൊഴികെയുള്ള ബാക്കി എല്ലാ ഷൂട്ടിങ്ങും ഈ ഷെഡ്യുളോട് കൂടി അവസാനിക്കും. രാമും ശ്രീലീലയും മൈസൂർ എയർപോർട്ടിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

രാമിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ: സന്തോഷ് ദെതകെ, മ്യുസിക്: തമൻ, എഡിറ്റിങ്ങ്: തമ്മു രാജു. ചിത്രം ഒക്ടോബർ 20 ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ: ശബരി.

More News

മെസ്സിയുടെ വരവ് പ്രതീക്ഷിച്ച് ബാഴ്‌സലോണ

മെസ്സിയുടെ വരവ് പ്രതീക്ഷിച്ച് ബാഴ്‌സലോണ

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്

മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ

മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ