ബ്രഹ്മപുരം വിഷയം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന

  • IndiaGlitz, [Wednesday,March 15 2023]

ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ ബ്രഹ്മപുരം വിഷയം എത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബ്രഹ്മപുരത്ത് കരാർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിച്ചതെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു. ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കാൻ പരിശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും മറ്റും അഭിനന്ദിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുകിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതല്ലാതെ മറ്റ് പ്രതികരണമൊന്നും ഇതുവരെ നടത്തിയിരുന്നില്ല. പൊതു പ്രാധാന്യമുള്ള വിഷയത്തില്‍ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താന്‍ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാനാകില്ല.

More News

അദാനിയുടെ മകൻ ജീത് വിവാഹിതനാകുന്നു

അദാനിയുടെ മകൻ ജീത് വിവാഹിതനാകുന്നു

എ.എൻ. ഷംസീർ പറഞ്ഞത് ഒരു സ്പീക്കറുടെ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തത്: ഷാഫി പറമ്പിൽ

എ.എൻ. ഷംസീർ പറഞ്ഞത് ഒരു സ്പീക്കറുടെ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തത്: ഷാഫി പറമ്പിൽ

ലൈഫ് മിഷൻ കേസ്: എംഎ യൂസഫ് അലി 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ലൈഫ് മിഷൻ കേസ്: എംഎ യൂസഫ് അലി 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ആസിഫ് അലിയുടെ 'ടിക്കി ടാക്ക': ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ആസിഫ് അലിയുടെ 'ടിക്കി ടാക്ക': ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവര്‍ തന്നെ: കെ ബി ഗണേഷ് കുമാര്‍

ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവര്‍ തന്നെ: കെ ബി ഗണേഷ് കുമാര്‍