ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം

  • IndiaGlitz, [Wednesday,May 03 2023]

എ ഐ ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്നു തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ്റെ ഭാര്യാ പിതാവാണു പ്രകാശ് ബാബു. പ്രകാശ് ബാബുവിനാണ് ഈ ക്യാമറയുടെ ടെണ്ടര്‍ ബിനാമി പേരില്‍ നല്‍കിയിട്ടുള്ളത്. ഫിസിക്കലായി പ്രകാശ് ബാബു ടെണ്ടറിന് ഹാജരാകുന്നില്ല. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ പ്രകാശ് ബാബുവിൻ്റെ വളരെ വേണ്ടപ്പെട്ടായാള്‍ ആണ് ഹാജരാകുന്നതും ടെണ്ടര്‍ വിളിക്കുന്നതും. പ്രസാഡിയോയുടെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും പ്രകാശ് ബാബു ഇല്ല. എന്നാൽ 2020 ൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നു കമ്പനി രേഖകൾ വ്യക്തമാക്കുന്നു. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം.

More News

ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു

ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു

'ജാക്സൺ ബസാർ യൂത്ത്' മെയ്‌ 19നു തിയേറ്ററുകളിൽ

'ജാക്സൺ ബസാർ യൂത്ത്' മെയ്‌ 19നു തിയേറ്ററുകളിൽ

കോഹ്‌ലിയും ഗംഭീറും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് ബിസിസിഐ പിഴ ചുമത്തി

കോഹ്‌ലിയും ഗംഭീറും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് ബിസിസിഐ പിഴ ചുമത്തി

വീറോടെ സെന്തമിഴ് പറഞ്ഞ് നിവിൻ പോളി; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ ഡബ്ബിങ്ങ് വീഡിയോ പുറത്ത്

വീറോടെ സെന്തമിഴ് പറഞ്ഞ് നിവിൻ പോളി; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ ഡബ്ബിങ്ങ് വീഡിയോ പുറത്ത്

തീയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിലേക്ക്

തീയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിലേക്ക്