കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

  • IndiaGlitz, [Tuesday,May 16 2023]

അര്‍ഹമായ സഹായം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നില്ലന്നും സംസ്ഥാനത്തോട് അവഗണനയും ഉപദ്രവവും ആണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രം നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കവെയായിരുന്നു കേന്ദ്രത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം.

സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുടക്കി. കേരളം ഉന്നയിച്ച എയിംസ് ആവശ്യത്തോടെ കേന്ദ്രം മുഖം തിരിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. ദുരന്തകാലത്ത് പോലും കേന്ദ്ര സർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാർ, എന്നാൽ കേരളത്തിനായി സഹായം തേടിയുള്ള വിദേശ യാത്രകൾക്ക് അനുമതി നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

More News

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്

ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്

നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു

നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു