ചന്ദ്രമുഖി 2; ഗാനം പുറത്തിറങ്ങി

  • IndiaGlitz, [Friday,September 15 2023]

രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ലെ 'തോരി ബോറി' ഗാനം പുറത്തിറങ്ങി. ഭുവന ചന്ദ്ര ഒരുക്കിയ ഗാനം ഹരി ചരണും അമല ചെമ്പോലുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാഘവ ലോറൻസും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകർഷണം. ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി വാസുവാണ് സംവിധാനം ചെയ്യുന്നത്.

പി വാസുവിൻ്റെ 65-മത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. മുൻനിര പ്രൊഡക്ഷൻ ഹൗസായ 'ലൈക്ക പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയി രാഘവ ലോറൻസ് പ്രത്യക്ഷപ്പെടുന്ന ചിത്രം സെപ്റ്റംബർ 28 ന് റിലീസ് ചെയ്യും. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്ര സംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു.

More News

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ഇന്നും നാളെയും അവധി

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ഇന്നും നാളെയും അവധി

നിപ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു

നിപ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു

ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആയുഷ്‌മാൻ ഖുറാന

ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആയുഷ്‌മാൻ ഖുറാന

ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിൽ ഗണേഷ്: ഫെനി ബാലകൃഷ്ണന്‍

ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിൽ ഗണേഷ്: ഫെനി ബാലകൃഷ്ണന്‍

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി