ചന്ദ്രയാൻ-3; ഇന്നു വൈകിട്ട് 6.04 ന് ചന്ദ്രനിൽ ഇറങ്ങും

  • IndiaGlitz, [Wednesday,August 23 2023]

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിന് ഇനി മണിക്കൂറുകൾ മാത്രം. ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ തയ്യാറെടുക്കുകയാണ്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറും. ഏതാണ്ട് 30 മിനിട്ട് നീണ്ടു നിൽക്കുന്നതായിരിക്കും ലാൻഡിങ്. ചന്ദ്രൻ്റെ സൗത്ത് പോളാർ മേഖലയിലാകും പേടകം ലാൻഡ് ചെയ്യുക. ലൈവ് സ്ട്രീമിങ് അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സോഫ്റ്റ് ലാന്‍ഡിംഗിനായി അവസാനത്തെ 17 മിനിറ്റ് അതിനിര്‍ണായകം ആണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും ’17 മിനിറ്റ് ഭീകരത’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലെ ‘മാന്‍സിനസ് സി’ ഗര്‍ത്തത്തിന് അടുത്തായി നാലു കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശത്താണ് ലാന്‍ഡറിനെ ഇറക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയ വിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

More News

ചെസ് ലോകകപ്പ്: ആദ്യ ഗെയിം സമനിലയിൽ

ചെസ് ലോകകപ്പ്: ആദ്യ ഗെയിം സമനിലയിൽ

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വാർത്ത വ്യാജം

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വാർത്ത വ്യാജം

മുഖ്യമന്ത്രിയും മകളും നടത്തിയ കൊള്ള അറിഞ്ഞാല്‍ കേരളം ഞെട്ടും: മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയും മകളും നടത്തിയ കൊള്ള അറിഞ്ഞാല്‍ കേരളം ഞെട്ടും: മാത്യു കുഴല്‍നാടന്‍

പുരാവസ്തു തട്ടിപ്പുകേസ്: കെ.സുധാകരനെ ഇഡി 9 മണിക്കൂർ ചോദ്യം ചെയ്തു

പുരാവസ്തു തട്ടിപ്പുകേസ്: കെ.സുധാകരനെ ഇഡി 9 മണിക്കൂർ ചോദ്യം ചെയ്തു

രാഷ്ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ല; മാധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് സച്ചി​ദാ​ന​ന്ദ​ൻ

രാഷ്ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ല; മാധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് സച്ചി​ദാ​ന​ന്ദ​ൻ