'ചാൾസ് എന്റർപ്രൈസസ്' ഈ മാസം 19ന് തീയറ്ററുകളിൽ

  • IndiaGlitz, [Monday,May 15 2023]

ഭക്തിയെയും യുക്തിയേയും ബന്ധപ്പെട്ടു കിടക്കുന്ന നഗര ജീവിതങ്ങളെ പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ഉർവശി, ബാലു വർഗ്ഗീസ്, കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കാൾ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും. കുടുംബ ബന്ധങ്ങളെ സൗഹൃദത്തിൻ്റെയും ഭാഷതിർത്തികളുടെയും പുതിയ തലങ്ങളിലൂടെ വരച്ചു കാണിക്കുന്ന സിനിമ, കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാ പരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ജോയ് മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്. നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവ്വശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലുവർഗീസാണ് മകൻ്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിത സുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

More News

ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു

സ്വമേധയാ കേസെടുക്കുമ്പോൾ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി

സ്വമേധയാ കേസെടുക്കുമ്പോൾ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി

സഞ്ജുവിനെ വാഴ്‌ത്തി യശസ്വി ജയ്‌സ്വാള്‍

സഞ്ജുവിനെ വാഴ്‌ത്തി യശസ്വി ജയ്‌സ്വാള്‍

നടന്‍ ടിനി ടോമിനെ പിന്തുണച്ച് എ എം ആരിഫ് എംപിയും എംഎൽഎ ഉമ തോമസും

നടന്‍ ടിനി ടോമിനെ പിന്തുണച്ച് എ എം ആരിഫ് എംപിയും എംഎൽഎ ഉമ തോമസും