close
Choose your channels

VNRട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

Monday, March 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

VNRട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

ഭീഷ്മ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം നിതിൻ, രശ്മിക മന്ദാന, സംവിധായകൻ വെങ്കി കുടുമല എന്നിവർ വീണ്ടും ഒന്നിക്കുന്നു. VNRട്രിയോ ഭീഷ്മയെക്കാൾ പവർഫുൾ രീതിയിലാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിലാണ് ചിത്രത്തിൻ്റെ നിർമാണം. കൗതുകവും രസകരവുമായ അനൗൺസ്മെന്റ് വീഡിയോ നടത്തി കൊണ്ടാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. മെഗാസ്റ്റാർ ചിരഞ്ജീവി മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ VNRട്രിയോ ലോഞ്ച് ചെയ്യുകയും ചെയ്തു. മുഹൂർത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്ബോർഡ് അടിച്ചപ്പോൾ സംവിധായകൻ ബോബി സ്വിച്ച് ഓണ് കർമ്മം നിർവഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി നിർവഹിച്ചു.

തിരക്കഥാകൃത്തുക്കളായ ഹനു രാഘവപ്പുടിയും ബുച്ചിബാബു സേനയും നിർമാതാക്കൾക്ക് തിരക്കഥ കൈമാറി. മൈത്രി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ നവീൻ എർനെനിയും വൈ രവി ശങ്കറും ചിത്രം നിർമ്മിക്കുന്നു. ഗംഭീരമായ അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. മ്യുസിക്ക്: ജി വി പ്രകാശ് കുമാർ, ക്യാമറ: സായ് ശ്രീറാം, എഡിറ്റർ: പ്രവീൺ പുടി, കലാ സംവിധാനം: റാം കുമാർ, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പി ആർ ഒ: ശബരി തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.

Follow us on Google News and stay updated with the latest!