തലശ്ശേരി ഇരട്ട കൊലപാതകത്തിൽ പ്രതിയുടെ വസ്ത്രങ്ങളും ആയുധവും കണ്ടെടുത്തു

  • IndiaGlitz, [Saturday,November 26 2022]

തലശ്ശേരി വീനസ് കോർണറിലെ നിട്ടൂർ ഇല്ലിക്കുന്നിൽ ബന്ധുക്കളായ 2 സിപിഎം പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് ആയുധം കണ്ടെടുത്തു. കേസിലെ പ്രതി സന്ദീപിന്റെ പിണറായി കമ്പൗണ്ടർ ഷാപ്പിനു സമീപത്തെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണു ‍കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തത്.

കേസിലെ മുഖ്യപ്രതി നിട്ടൂർ ഇല്ലിക്കുന്നിലെ പാറായി ബാബുവിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് കെ.ഖാലിദിനെയും സഹോദരീ ഭർത്താവ് പൂവനായി ഷമീറിനെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ച സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തത്. പാറായി ബാബു സംഭവസമയത്തു ധരിച്ച വസ്ത്രങ്ങൾ സന്ദീപിന്റെ വീടിനു സമീപം നിർത്തിയിട്ട ഗുഡ്സ് വാഹനത്തിൽ നിന്നു കണ്ടെടുത്തു. കൊലപാതകം നടന്ന ദേശീയപാതയിലെ‍ വീനസ് കോർണറിനു സമീപത്തും പ്രതികളെ എത്തിച്ചു തെളിവെടുത്തു. സംഭവത്തിൽ പരുക്കേറ്റ പ്രതി ജാക്സണെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചതിനു ശേഷമാണു മുഖ്യപ്രതി പാറായി ബാബുവും മറ്റു നാലു പ്രതികളും ഓട്ടോറിക്ഷയിൽ സന്ദീപിന്റെ പിണറായിയിലെ വീട്ടിലേക്കു പോകുന്നത്. അവിടെ നിന്നു കുളിച്ചു വസ്ത്രം മാറി ഭക്ഷണം കഴിച്ച ശേഷം മറ്റൊരു പ്രതിയായ അരുൺകുമാറിന്റെ കാറിൽ സന്ദീപിനൊപ്പം കർണാടകയിലേക്കു കടക്കുകയായിരുന്നു.

ഇതിനിടെ കർണാടകയിൽ പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി തിരിച്ചുവരുമ്പോൾ ഇരിട്ടിയിൽ വച്ചു പിടിയിലാകുകയായിരുന്നു. പ്രതികളായ ജാക്സൺ, ഫർഹാൻ, സുജിത്ത് കുമാർ, നവീൻ എന്നിവർ സംഭവദിവസം രാത്രി തന്നെ പൊലീസ് പിടിയിലായിരുന്നു

More News

ഗുരു സോമസുന്ദരം വീണ്ടും വില്ലനായെത്തുന്ന 'നാലാം മുറ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഗുരു സോമസുന്ദരം വീണ്ടും വില്ലനായെത്തുന്ന 'നാലാം മുറ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരിടവേളയ്ക്ക് ശേഷം സുരാജിൻ്റെ കോമഡി എന്റർടൈൻമെന്റ് "എന്നാലും ന്റെളിയാ"

ഒരിടവേളയ്ക്ക് ശേഷം സുരാജിൻ്റെ കോമഡി എന്റർടൈൻമെന്റ് "എന്നാലും ന്റെളിയാ"

കെജിഎഫ്,കാന്താര.. ഇവയ്ക് പിന്നാലെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി -'വിജയാനന്ദ'

കന്നടത്തിൽ നിന്നും ബയോപിക് കഥയുമായി പാൻ ഇന്ത്യൻ ചിത്രം 'വിജയാനന്ദ്' ഡിസംബർ 9 ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.

തലസ്ഥാനത്ത് ഹയാത്ത് റീജിന്‍സി ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തലസ്ഥാനത്ത് ഹയാത്ത് റീജിന്‍സി ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മമ്മൂട്ടി ചിത്രം 'കതലി'ൻ്റെ ചിത്രീകരണം പൂർത്തിയായി

ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടി–ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന കാതലിൻ്റെ ചിത്രീകരണം പൂർത്തിയായി.